സംരക്ഷണ ഭിത്തി നിർമാണം കാത്ത് കൊള്ളുപറന്പ് പാലം
1281483
Monday, March 27, 2023 1:01 AM IST
ചിറ്റൂർ : കൊള്ള ുപ്പറന്പ്-കുണ്ടുകാട് തിരിവ് റോഡിൽ പാലത്തിന്റെ പടിഞ്ഞാറു ഭാഗം മണ്ണിടിച്ചുണ്ടായ ഗർത്തം കാരണം വാഹനം മറ്റും കാൽനടയാത്ര പോലും അപകട ഭീഷണിയിലായിലായിരിക്കുകയാണ്. ഇതുവഴി വാഹനങ്ങൾ സഞ്ചരിക്കുന്നത് ഭീതിയോടാണ്.
കാലവർഷം ആരംഭിച്ചാൽ മണ്ണിടിച്ചൽ കൂടുമെന്നതും ഇതു വഴി യാത്രക്കാരെ ആശങ്കപ്പെടു ത്തുന്നുമുണ്ട്.
പ്രദേശത്തുള്ള ഹരിത മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് എത്തുന്ന വാഹനങ്ങൾ വരുന്നത് ഏറെ പ്രയാസപ്പെട്ടാണ്. അടിയന്തരമായി പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ മണ്ണിടിച്ചലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.