ബോധവത്കരണ സെമിനാർ
1281480
Monday, March 27, 2023 1:00 AM IST
കല്ലടിക്കോട് : ലോകക്ഷയരോഗ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തച്ചന്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മുതുകുറിശി ഭജനമഠത്തിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് രാജി ജോണി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി. ജോസഫ് ആശംസ നേർന്നു. ആശ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ സെമിനാറിൽ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.യു. സുഹൈൽ ക്ലാസെടുത്തു. ജെഎച്ച്ഐ ജോപോൾ, ജെപിഎച്ച്എൻ പി.വി. ലിജി, മഞ്ജു ദേവസ്യ, എംഎൽഎസ്സി നഴ്സ് ശിവരഞ്ജിനി എന്നിവർ നേതൃത്വം നല്കി.
മ്ലാവിനെ വേട്ടയാടിയ രണ്ടുപേർ
അറസ്റ്റിൽ
മണ്ണാർക്കാട്: കല്ലടിക്കോട് വനമേഖലയിൽ മ്ലാവിനെ വേട്ടയാടിയ രണ്ടു പേർ അറസ്റ്റിലായി. എടത്തനാട്ടുകര ഉപ്പുകുളം ബോണി (34), കല്ലടിക്കോട് താന്നിക്കൽ കുര്യാക്കോസ് (64) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. വെടിയൊച്ച കേട്ട വനപാലക സംഘം പരിശോധന നടത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. 300 കിലോഗ്രാം തൂക്കം വരുന്ന മ്ലാവ് ഏഴ് മാസം ഗർഭിണിയായിരുന്നെന്നും വനം വകുപ്പ് അറിയിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. മനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ. രാമൻ, ഗിരീഷ് കുമാർ, എസ്. സുബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സച്ചിദാനന്ദൻ, ഹുസൈൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.