റോഡിലെ വെളിച്ചത്തിനായി വർഷങ്ങളുടെ കാത്തിരിപ്പ്
1281478
Monday, March 27, 2023 1:00 AM IST
ആലത്തൂർ : പുതിയങ്കം പട്ടർമേട് മുതൽ കോട്ടേക്കുളം വരെ റോഡിൽ വെളിച്ചം ഇല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. ്അതിനാൽ പ്രദേശത്തുള്ള ജനങ്ങൾ ദുരിതത്തിലാണ്. റോഡിലെ വളവുകൾ നിമിത്തം രാത്രിയിൽ അപകടങ്ങൾ പതിവാണ്. വീഴുമലയിൽ നിന്നും ഇറങ്ങി വരുന്ന വന്യമൃഗങ്ങളും സാമൂഹ്യവിരുദ്ധരുടെ ശല്യവും ബുദ്ധിമുട്ടാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.
എംഎൽഎയ്ക്ക് ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചതിന്റെ ഫലമായി സ്ട്രീറ്റ് ലൈറ്റിനായി വൈദ്യുതി ലൈൻ വലിച്ചു പോയെങ്കിലും പണികൾ പൂർത്തീകരിച്ചില്ല എന്നാണ് പരാതി. സ്ട്രീറ്റ് ലൈറ്റുകൾ കൂടി ഘടിപ്പിച്ചാൽ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകും. ബന്ധപ്പെട്ടവരുടെ അടിയന്തര നടപടി ഇക്കാര്യത്തിൽ വേണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.