ചിറ്റൂർ: കേരളാ എക്സൈസ് വകുപ്പ്, വിളയോടി കരുണ മെഡിക്കൽ കോളജ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാന്പ് ആലത്തൂർ സർക്കിൾ ഇൻസ്പെക്ടർ മോഹനകുമാർ ഉദ്ഘാടനം ചെയ്തു. കരുണ മെഡിക്കൽ കോളജ് ഡോ.സുരഭി അധ്യക്ഷത വഹിച്ചു. ചിറ്റൂർ റെയ്ഞ്ച് ഇൻസ്പെക്ടർ എ.വിപിൻദാസ് സംസാരിച്ചു. ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന ക്യാന്പിൽ എക്സൈസ് ഇതരവകുപ്പുകളിൽ നിന്നുമായി നൂറിലധികംപേർ പങ്കെടുത്തു.