ജില്ലയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം
1281194
Sunday, March 26, 2023 6:54 AM IST
കോയന്പത്തൂർ : കോയന്പത്തൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി നിർവഹിച്ചു. കോയന്പത്തൂർ സിങ്കനല്ലൂർ, തൊണ്ടാമുത്തൂർ, കൗണ്ടംപാളയം എന്നിവിടങ്ങളിൽ ഏകദേശം 32.78 കോടി രൂപയുടെ വിവിധ പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി റോഡു നവീകരണത്തിനായി 200 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 70% റോഡ് പ്രവൃത്തികൾ പൂർത്തീകരിച്ചതായും മന്ത്രി സെന്തിൽ ബാലാലി പറഞ്ഞു.
കോയന്പത്തൂർ കോർപ്പറേഷൻ കമ്മീഷണർ പ്രതാപ്, മേയർ കൽപ്പന ആനന്ദ്കുമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മുൻകാലങ്ങളിൽ റോഡ് പ്രവൃത്തികൾക്ക് പ്രാധാന്യം നല്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.