അപകട മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞു
Saturday, March 25, 2023 12:49 AM IST
ക​ല്ല​ടി​ക്കോ​ട്:​ ദേ​ശീ​യ​പാ​ത​യി​ൽ ചൂ​രി​യോ​ട് വെ​ച്ച് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള പി​ക്ക്അപ് വാ​നാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യതെണ് വി​വ​രം.​ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.​
ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​ക​ൾ വ​രു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.​ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചൂ​രി​യോ​ട് വാ​രി​യ​ങ്ങാ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ നാ​സ​ർ (55) ആ​ണ് മ​രി​ച്ച​ത്. ചി​റ​ക്ക​ൽ​പ്പ​ടി​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് ജോ​ലി​ക്കാ​യി ന​ട​ന്നുവ​രുന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.​
പ​രി​ക്കേ​റ്റ നാ​സ​റി​നെ ത​ച്ച​ന്പാ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടശേ​ഷം നി​ർ​ത്താ​തെപോ​യ വാ​ഹ​ന​ത്തി​നാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് സിഐ ബോ​ബി​ൻ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.