പൂർണമായി തുടച്ചുനീക്കണം; ചിന്തകൾ പകർന്ന് ലോക ക്ഷയരോഗ ദിനാചരണം
1280732
Saturday, March 25, 2023 12:49 AM IST
പാലക്കാട്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ ടിബി യൂണിറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ഐഎംഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ. ഷാബിറ ഉദ്ഘാടനം ചെയ്തു.
"അതെ, നമുക്ക് ക്ഷയരോഗത്ത തുടച്ചു നീക്കാം’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത അധ്യക്ഷയായ പരിപാടിയിൽ പാലക്കാട് ഗവ മെഡിക്കൽ കോളജ് ഡയറക്ടർ ഒ.കെ. മണി ക്ഷയരോഗ സന്ദേശവും ക്ഷയരോഗ പ്രതിജ്ഞയും ചൊല്ലി. വിവിധ ജില്ലാതല പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
പരിപാടിയോടനുബന്ധിച്ച് ക്ഷയരോഗ വിമുക്തരായവരുടെ അനുഭവ വിവരണവും ക്ഷയരോഗ സന്ദേശ പ്രചാരണാർഥം കലാപരിപാടികളും നടന്നു.
പരിപാടിയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.ആർ. ശെൽവരാജ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എ. നാസർ, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. പ്രേംകുമാർ, ഐഎംഎ പ്രസിഡന്റ് എൻ.എം. അരുണ്, ആർദ്രം നോഡൽ ഓഫീസർ ഡോ. സലിൻ കെ. ഏലിയാസ്, ജില്ലാ ടിബി ഓഫീസർ (ഇൻ ചാർജ്) ഡോ. പി. സജീവ് കുമാർ, ആർസിഎച്ച് ഓഫീസർ എ.കെ. അനിത, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മാസ് മീഡിയാ ഓഫീസർ പി.എ. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ജില്ലാ പഞ്ചായത്ത് വരെ ബോധവത്കരണ റാലിയും നടത്തി.