ഏഴാമത്തെ വീടിന് തുടക്കമിട്ട് ഗവണ്മെന്റ് കോളജ് ചിറ്റൂർ
1280430
Friday, March 24, 2023 12:33 AM IST
ചിറ്റൂർ : പ്ലാറ്റിനം ജൂബിലി ഭവന നിർമ്മാണ പദ്ധതിയായ സ്നേഹഗൃഹം’ പദ്ധതിയിൽ ഏഴാമത്തെ വീടിന്റെ നിർമാണത്തിന് തുടക്കമിട്ട് ഗവണ്മെന്റ് കോളജ് ചിറ്റൂർ. കോളജിലെ മലയാള വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനി റംസീനക്കാണ് ഇത്തവണ വീട് നിർമിച്ചു നല്കുന്നത്.
നിർധനരായ ഏഴ് വിദ്യാർഥികൾക്ക് ഇത്തരത്തിൽ വീടുവച്ചു നല്കുന്ന ജില്ലയിൽ തന്നെ തുടക്കമിട്ടത് കിറ്റുർ കോളജാണ്.
ഏഴ് ലക്ഷം രൂപ ചിലവ് വരുന്ന എഴുനൂറ് സ്ക്വയർ ഫീറ്റുള്ള വീടിന്റെ നിർമാണത്തിൽ പാലക്കാടുള്ള ബി.എം. സെഡ് ഫൗണ്ടേഷൻ നാലരലക്ഷം രൂപ നല്കി സഹായിക്കുന്നുണ്ട്. നിർമാണോദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ വി. അനുരാധ, വൈസ് പ്രിൻസിപ്പാൾ കെ.ബേബി, പ്ലാറ്റിനം ജൂബിലി വാർഷികാഘോഷ കണ്വീനർ ഡോ.പി.മുരുഗൻ, അധ്യാപകരായ കെ.പ്രദീഷ് , എ.റൂബിന, പി.മോഹനൻ, സോജൻ ജോസ്, റിച്ചാർഡ് സ്കറിയ, ടി.പി. സുധീപ്, .കെ.മജ്ഞു, ബി.എം. സെഡ് ഭാരവാഹികളായ മുജീബ് റഹ്മാൻ, എ.മുഹമ്മദ് തെൽഹ, സുൾഫിക്കർ നിഷാദ്, എ.കെ. ബാബു എന്നിവർ പങ്കെടുത്തു.