അജ്ഞാതമൃതദേഹം
1280182
Thursday, March 23, 2023 2:36 AM IST
കൊഴിഞ്ഞാന്പാറ: വേലന്താവളത്തു പൂട്ടിക്കിടക്കുന്ന വീടിന്റെ മുന്നിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു. 70 വയസ് തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04923 2722 24 എന്ന സ്റ്റേഷൻ നന്പറിൽ അറിയിക്കേണ്ടതാണെന്ന് കൊഴിഞ്ഞാന്പാറ പോലിസ് അറിയിച്ചു.