പോ​ലീ​സു​കാ​ര​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, March 23, 2023 2:36 AM IST
പാ​ല​ക്കാ​ട്: പോ​ലീ​സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ടൂ​ർ നി​ച്ചു​പു​ള്ളി ക​യ്യ​റ ആ​റു​മു​ഖ​ന്‍റെ മ​ക​ൻ കെ.​എ. സു​മേ​ഷ്(39) ആ​ണ് മ​രി​ച്ച​ത്.

ശ്രീ​കൃ​ഷ്ണ​പു​രം സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ല​വ​ക്കോ​ട് ധോ​ണി അ​രു​മ​ണി എ​സ്റ്റേ​റ്റി​ന​ടു​ത്ത് സു​മേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ ഷെ​ഡി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൂ​ന്നു​ദി​വ​സ​മാ​യി ഇ​യാ​ൾ അ​വ​ധി​യി​ലാ​യി​രു​ന്നു.

ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. അ​മ്മ: കാ​ർ​ത്യാ​യ​നി. ഭാ​ര്യ: അ​ഞ്ജ​ലി. മ​ക​ൾ: ഹി​യ.