അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ ഊന്ന​ലുമായി അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Thursday, March 23, 2023 12:26 AM IST
അ​ല​ന​ല്ലൂ​ർ : അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ല്കി അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
52,48,53,749 രൂ​പ വ​ര​വും 51,22,81, 610 രൂ​പ ചെ​ല​വും 1,25,72,139 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​ഹം​സ അ​വ​ത​രി​പ്പി​ച്ചു. പാ​ർ​പ്പി​ടം, കു​ടി​വെ​ള്ളം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം എ​ന്നി​വ​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന.
റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ന​വീ​ക​ര​ണം എ​ന്നി​വ​യ്ക്കാ​യി 5,78,37,000 രൂ​പ​യും ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി, മ​റ്റ് ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 2,37,90,000 രൂ​പ​യും ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​ന് 1,68,72,000 രൂ​പ​യും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ക്കാ​യി 50,00,000 രൂ​പ​യും ബ​ജ​റ്റി​ൽ നീ​ക്കി വെ​ച്ചി​ട്ടു​ണ്ട്.
ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യെ ഹെ​ൽ​ത്ത് ആ​ർ​ഡ് വെ​ൽ​നെ​സ് സെ​ന്‍റ​റാ​ക്കി മാ​റ്റാ​നും പ​ദ്ധ​തി​യു​ണ്ട്. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പും ബ​ത്ത​യും ന​ൽ​കു​ന്ന​തി​നും അ​ങ്ക​ണ​വാ​ടി​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ ന​ത്തി​നും തു​ക നീ​ക്കി​വെ​ച്ചു.
കാ​ർ​ഷി​ക, ക്ഷീ​ര​വി​ക​സ​ന മേ​ഖ​ല​ക​ൾ​ക്കും ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
സ്ഥി​രം​സ​മ​തി അ​ധ്യ​ക്ഷ​രാ​യ അ​നി​ത വി​ത്ത​നോ​ട്ടി​ൽ, അ​ലി മ​ഠ​ത്തൊ​ടി, ലൈ​ല ഷാ​ജ​ഹാ​ൻ, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ ക്ഷ​ൻ കെ. ​വേ​ണു, അം​ഗ​ങ്ങ​ളാ​യ പി.​മു​സ്ത​ഫ, എം.​കെ. ബ​ക്ക​ർ, സെ​ക്ര​ട്ട​റി ടി.​വി. ജ​യ​ൻ പ്രസംഗിച്ചു.