വില്ലേജ് കൗണ്സിൽ യോഗം
1280070
Thursday, March 23, 2023 12:25 AM IST
കോയന്പത്തൂർ: ലോക ജലദിനത്തോടനുബന്ധിച്ച് കാണിയൂർ പഞ്ചായത്തിൽ പ്രത്യേക വില്ലേജ് കൗണ്സിൽ യോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വേലുച്ചാമിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോയന്പത്തൂർ ജില്ലാ കളക്ടർ ക്രാന്തികുമാർ പാടി വിശിഷ്ടാതിഥിയായി . ഭാവിയിൽ ജലപ്രശ്നം ഉണ്ടാകാതിരിക്കാൻ ജനകീയ പ്രസ്ഥാനമായി ഏറ്റെടുത്ത് എല്ലാവരും പങ്കാളികളാവുകയും വെള്ളത്തിന്റെ പ്രാധാന്യം അറിയുകയും വേണമെന്ന് കളക്ടർ പറഞ്ഞു. ഖരമാലിന്യ സംസ്കരണവും മലിനജല സംസ്കരണവുമാണ് ജലപ്രശ്നത്തിന്റെ പ്രധാന കാരണം. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ മലിനജലം ഭൂഗർഭജലവുമായി കലരാൻ സാധ്യതയുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കണമെന്ന് കളക്ടർ പറഞ്ഞു.
കളക്ടർ ഓഫീസിനു മുന്നിൽ പ്രകടനം
കോയന്പത്തൂർ: ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ കോയന്പത്തൂർ പെയിന്റിംഗ് കോണ്ട്രാക്ടർ അസോസിയേഷൻ പ്രസിഡന്റ് തിരുകദീശ്വരന്റെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ പ്രകടനം നടത്തി. നൂറിലധികം തൊഴിലാളികളും യൂണിയൻ അംഗങ്ങളും പങ്കെടുത്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ധാരാളമായി തമിഴ്നാട്ടിലേക്ക് വരുന്നത് കാരണം തമിഴരുടെ ഉപജീവനമാർഗം ബാധിക്കപ്പെടുന്നുവെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്നതിനാൽ തമിഴരുടെ ജോലിയെ ബാധിക്കുകയാണെന്നും അവർ പറഞ്ഞു.