സർവേയർമാരെ കണ്ടെത്തുന്നു
1280067
Thursday, March 23, 2023 12:25 AM IST
പാലക്കാട്: സംസ്ഥാന സാക്ഷരതമിഷൻ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള ചങ്ങാതി പദ്ധതിയുടെ വിവരശേഖരണത്തിന് സർവേയർമാരെ കണ്ടെത്തുന്നു. പുതുശേരി, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി, ചെർപ്പുളശേരി, മണ്ണാർക്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ. എസ്എസ്എൽസി അല്ലെങ്കിൽ അതിനുമുകളിൽ വിദ്യാഭ്യാസവും അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ സന്നദ്ധരായവരെയാണ് സർവേക്കായി തിെരഞ്ഞെടുക്കുന്നത്.
തുല്യതാ പഠിതാക്കൾക്കും അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ തയ്യാറുള്ളവർക്കും മുൻഗണന. താത്പര്യമുള്ളവർ ഇന്ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ എത്തണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോണ്: 7012201189.
അപേക്ഷ ക്ഷണിച്ചു
കുമരംപുത്തൂർ: കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ നിലവിലുള്ള അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഉദ്യോഗാർഥികൾ സർക്കാർ/ കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചതോ തത്തുല്യമോ ആയ മൂന്ന് വർഷ പോളി ടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചവരായിരിക്കണം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി പഞ്ചായത്ത് ഓഫീസിൽ 29ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.
കുമരംപുത്തൂർ: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കുടിവെള്ള പദ്ധതിയുടെ മീറ്റർ റീഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പത്താം ക്ലാസ്, പ്ലസ് ടു യോഗ്യത മാത്രമുള്ളവരായിരിക്കണം.
കുമരംപുത്തൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും അയൽക്കൂട്ടം അംഗങ്ങളുമായിരിക്കണം.
താത്പര്യമുള്ളവർ പഞ്ചായത്ത് ഓഫീസിൽ 29 ന് ഉച്ചക്ക് അസൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.