നിർധന രോഗികൾക്ക് ഭക്ഷണപ്പൊതികൾ കൈമാറി
1280066
Thursday, March 23, 2023 12:25 AM IST
കൊഴിഞ്ഞാന്പാറ: ഗവ. യുപി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം വിദ്യാർഥികൾ അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ കൊഴിഞ്ഞാന്പാറ ഗവ. ആശുപത്രിയിലെ നിർധനരായ രോഗികൾക്ക് പൊതിച്ചോറുകൾ വിതരണം ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം ലീഡർ മെർലിൻ അലക്സിയ, സീനിയർ ഡോക്ടർ രാധാകൃഷ്ണൻ ഭക്ഷണ പൊതികൾ കൈമാറി.
ഡോ.വിപിൻ ചാക്കോ, പിടിഎ പ്രസിഡന്റ് ശക്തിവേൽ, അധ്യാപകരായ കരുണാകരൻ, രാജേഷ്, ജോണ്‍പോൾ, ക്രിസ്തിനാൾ മേരി, രമാദേവി, ജൊഹറ, ദിവ്യ, രജിത, രമ്യ മോൾ എന്നിവർ സന്നിഹിതരായി. സമൂഹത്തിലെ നിർധനരായ രോഗികൾക്ക് ഒരു എളിയ കൈത്താങ്ങ് നല്‍കിയതിന്റെ സന്തോഷത്തിലാണ് കൊച്ചുകൂട്ടുകാർ.