മാലിന്യം നിറഞ്ഞ് ജലസ്രോതസുകൾ
1279843
Wednesday, March 22, 2023 12:49 AM IST
പാലക്കാട് : ഒരു കാലത്ത് ജലസമൃദ്ധിയുടെ പ്രതീകമായിരുന്ന പാലക്കാട് നഗരത്തിലെ ജലസ്രോതസുകളാണ് ഇന്ന് പാഴ്ച്ചെടികൾ വളർന്ന് മലിനമായിരിക്കുന്നത്.
വേനലിന്റെ ശക്തികൂടുന്പോഴും പ്രദേശത്തെ കാർഷിക ആവശ്യത്തിനായും പക്ഷികൾക്കും മറ്റു ജീവികൾക്കും ദാഹമകറ്റിയിരുന്ന കുളങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
ജലസ്രോതസുകളുടെ പ്രധാന്യത്തെ പറ്റിയും നാം ചർച്ച ചെയ്യുന്പോഴും സ്വന്തം നാട്ടിലെ ജലവിഭവങ്ങളുടെ ശോചനീയവസ്ഥ ആരും കാണുന്നില്ല. ശുദ്ധജലത്തിന്റെ പ്രാധാന്യവും സുസ്ഥിര പരിപാലനത്തിന്റെ ആവശ്യകതയും ഉയർത്തി കാണിക്കുന്നതിനുവേണ്ടിയും നാളെക്കു കൂടി കരുതിക്കൊണ്ട് ഓരോ തുള്ളി ജലവും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തികൊണ്ടാണ് ഓരോ ജലദിനവും കടന്നു പോകുന്നത്.
കാലാസ്ഥാ വ്യതിയാനവും വനനശീകരണവും ജലസ്രോതസുകളുടെ ഘടനയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഭൂഗർഭജലത്തിന്റെ അളവ് മഴക്കാലത്ത് പോലും അപകടകരമായ വിധത്തിൽ താഴുന്നുവെന്നാണ് ജലവിഭവ നിരീക്ഷണ ഉപഗ്രഹങ്ങൾ പുറത്തുവിട്ട വിവരങ്ങൾ.