കുടിക്കാൻ കുളിക്കടവിലെ വെള്ളം, സർക്കാർ വക!
1279842
Wednesday, March 22, 2023 12:49 AM IST
ചിറ്റൂർ: നാടെങ്ങും കുടിവെള്ളത്തിനായി മുറവിളി തുടങ്ങിയപ്പോൾ കുളിവെള്ളം കുടിവെള്ളമാക്കി നല്കുന്ന സര്‍ക്കാർ തീരുമാനത്തിനു മാറ്റമില്ല.
ചിറ്റൂരിലെ കുടിവെളള ക്ഷാമത്തിനു പരിഹാരം എന്ന നിലയ്ക്കാണ് ആര്യന്പള്ളം കുടിവെള്ള പദ്ധതി തുടങ്ങിയത്. കുടിവെള്ള പന്പിംഗ് സ്ഥലത്ത് കുളിക്കടവ് നിര്‍മിച്ചു നൽകി ഞെട്ടിച്ചിരിക്കുകയാണ് നഗരസഭ. പന്പ് ഹൗസിൽ ഫിൽറ്റർ പ്ലാൻറ് ഉണ്ടെങ്കിലും വീര്യം കൂടിയ രാസമാലിന്യം ശുദ്ധീകരി ക്കുവാൻ കഴിയുമോ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. കേരളാ വാട്ടർ അഥോറി റ്റിയുടെ നേതൃത്വത്തിലാണ് ആര്യന്പള്ളം തടയണയിൽ നിന്നും കുടിവെള്ളം വിതരണം ചെയ്തുവരുന്നത്.
കുടിവെള്ളം മലിനമാക്കുന്ന തരത്തിൽ തടയണയിൽ കുളിക്കടവ് നിർമിക്കു ന്നതിനെതിരെ നഗരസഭ കൗണ്‍സിലർമാർ തന്നെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു.