കാഞ്ഞിരപ്പുഴ ക​നാ​ലിലൂടെ വെ​ള്ള​ം ലഭ്യമാക്കിയില്ല; ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ൽ
Tuesday, March 21, 2023 12:17 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ലി​ലൂ​ടെ കൃ​ഷി​ക്കു വെ​ള്ളം ല​ഭ്യ​മാ​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് ഓ​ഫി​സി​നു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.
കാ​രാ​കു​റു​ശ്ശി , പൊ​ന്പ്ര മേ​ഖ​ല​യി​ലെ ഒ​രു കൂ​ട്ടം ക​ർ​ഷ​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ നി​ന്ന് ക​നാ​ൽ വ​ഴി തു​ട​ർ​ച്ച​യാ​യി 45 ദി​വ​സം വെ​ള്ളം തു​റ​ന്നു വി​ട്ടി​ട്ടും കാ​രാ​റു​കു​ശ്ശി, എ​ല​ന്പു​ലാ​ശ്ശേ​രി, പൊ​ന്പ്ര മേ​ഖ​ല​യി​ൽ വെ​ള്ള​മെ​ത്തി​യി​ല്ല. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. കൂ​ടാ​തെ വേ​ന​ലി​ൽ കി​ണ​റു​ക​ളി​ൽ വെ​ള്ളം കു​റ​ഞ്ഞ​തും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി.
പ്ര​ധാ​ന​മാ​യും വാ​ഴ, പ​ച്ച​ക്ക​റി കൂ​ടാ​തെ തെ​ങ്ങ്, ക​വു​ങ്ങു​ക​ളു​മാ​ണ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന കൃ​ഷി. പ​ല​രും വാ​യ്പ​യെ​ടു​ത്തും മ​റ്റു​മാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.
പ്ര​ധാ​ന ക​നാ​ലി​ൽ നി​ന്നു പോ​കു​ന്ന വി​വി​ധ ചെ​റി​യ കനാ​ലു​ക​ൾ മു​ഖേ​ന​യാ​ണ് വെ​ള്ള​മെ​ത്തു​ന്ന​ത്.
ഈ ​ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ വെ​ള്ള​മെ​ത്തു​ന്നി​ല്ല. ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട​വ​രെ അ​റി​യി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് കൃ​ഷി​ക്കാ​ർ പ​റ​ഞ്ഞു.
തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ചേ​ർ​ന്നു കു​റ​ച്ചു ഭാ​ഗം വൃ​ത്തി​യാ​ക്കി. എ​ന്നി​ട്ടും വെ​ള്ള​മെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഓ​ഫി​സ് ഉ​പ​രോ​ധ​വു​മാ​യി എ​ത്തി​യ​ത്.
സു​രേ​ഷ് തെ​ങ്ങി​ൻ തോ​ട്ടം, മു​ര​ളി ചി​ല​ന്പി​ൽ, ബാ​ബു തെ​ങ്ങി​ൻ തോ​ട്ടം, രാ​ഘ​വ​ൻ പു​ന്നാ​നി, രാ​ഘ​വ​ൻ ക​ര​വ​ള്ളി, എം.​ഹം​സ, ഗോ​പാ​ല​ൻ സ്രാ​ന്പി​ക്ക​ൽ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
ഇ​തി​നി​ടെ പ്ര​ദേ​ശ​ത്തേ​യ്ക്കു വെ​ള്ളം തു​റ​ന്നി​ട്ടു​ണ്ടെ​ന്ന ഉ​ദ്യോ​ഗസ്ഥ​ത​രു​ടെ അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.