കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
1279549
Tuesday, March 21, 2023 12:17 AM IST
മണ്ണാർക്കാട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. മണ്ണാർക്കാട് പറന്പുള്ളി കൊല്ലിയിൽ ജോയിക്കാണ് കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 4.30ന് റബർ ടാപ്പിംഗിനായി സ്കൂട്ടറിൽ പോകുന്പോൾ കാട്ടുപന്നി സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ജോയിയുടെ ശരീരമാസകലം സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് ആഴ്ചകളോളം ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ. വനംവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണാധികാരികളും പ്രശ്നം പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ്, കിഫ സംഘടനകൾ ആവശ്യപ്പെട്ടു.
പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച്
അഗളി: വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് അട്ടപ്പാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അട്ടപ്പാടി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെപി സാബു സമരം ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ നേതൃത്വം നൽകി. നേതാക്കളായ ഷിബു സിറിയക്, എം.ആർ. സത്യൻ, കെ. ജെ. മാത്യു, ജോബി കുര്യക്കാട്ടിൽ, വി.കനകരാജ്, ചന്ദ്രൻ ചീരക്കടവ്, എ. ജയറാം, കുപ്പുസ്വാമി പുതൂർ, തമിഴ് സെൽവി, എ. കെ സതീഷ്, ദീപ ഗൊട്ടിയാർകണ്ടി ഈശ്വരമൂർത്തി, ചീരകടവ്, പരമേശ്വരി പാലൂർ, പി. എൽ. ജോർജ് പ്രസംഗിച്ചു.