മലന്പുഴ: മലന്പുഴ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം മലന്പുഴ ബ്ലോക്ക് പ്രസിഡന്റ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവ് അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് അഞ്ജു ജയൻ, വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് സുജാത രാധാകൃഷ്ണൻ ,പഞ്ചായത്തംഗം സലജ്ജ സുരേഷ്, ഐസിഡിഎസ് സൂപ്പർവൈസർ എം.കെ.ശാരദ എന്നിവർ പ്രസംഗിച്ചു.