അഗ്നിബാധ പ്രതിരോധം: അഗ്നിശമനത്തേക്കാൾ ഫലപ്രദം
1278786
Sunday, March 19, 2023 12:07 AM IST
ചിറ്റൂർ : അഗ്നി രക്ഷാനിലയം ജീവനക്കാർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അപ്ത മിത്ര വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ വേനൽക്കാല അഗ്നി പ്രതിരോധ ബോധവത്ക്കരണ ക്ലാസും ഡെമോണ്‍സ്ട്രേഷനും നടത്തി. ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നടന്ന പരിപാടി ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സണ്‍ കെ.എൽ. കവിത ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ (ഗ്രെയ്ഡ്) ജെയ്സൻ ഹില്ലരി കോസ്, വൈസ് ചെയർമാൻ എം.ശിവകുമാർ ,കോർഡിനേറ്റർമാരായ സന്തോഷ് കുമാർ, എം.ശ്രീജൻ, പി.സുമിത്രൻ, എസ്.ഷിജുക്കുട്ടൻ, പോസ്റ്റ് വാർഡൻ മനു എം.മനോജ്, എന്നിവർ സംസാരിച്ചു.