ചു​രം റോ​ഡി​ൽ മ​രംവീ​ണ് ഗ​താ​ഗ​തത​ട​സം
Wednesday, February 8, 2023 1:06 AM IST
അ​ഗ​ളി : അട്ടപ്പാടി ചു​രം റോ​ഡി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഏ​ഴാം വ​ള​വി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
മ​ണ്ണാ​ർ​ക്കാ​ട് നി​ന്നു അ​ഗ്നി ര​ക്ഷാ സേ​ന ഉടൻ സ്ഥ​ല​ത്തെ​ത്തി വീണ മ​രം മു​റി​ച്ചുനീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. അ​ര മ​ണി​ക്കൂ​റി​ലേ​റെ ചുരത്തിൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.
ചു​രം റോ​ഡി​ൽ ഇ​രു​വ​ശ​ത്തു​മാ​യി നി​ര​വ​ധി മ​ര​ങ്ങ​ൾ അ​പ​ക​ട​ം സംഭവിക്കാവുന്നവിധം റോ​ഡി​നു ഭീ​ഷ​ണി​യാ​യി നി​ല്ക്കു​ന്നു​ണ്ടെ​ന്നും ഇ​വ അ​ടി​യ​ന്തി​ര​മാ​യി മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.