വിളംബര കലാജാഥയ്ക്ക് സ്വീകരണം
1265932
Wednesday, February 8, 2023 1:05 AM IST
കല്ലടിക്കോട്: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനതലത്തില്‍ നടത്തുന്ന പദയാത്രയുടെ വിളംബര കലാജാഥയ്ക്ക് കരിമ്പ പാലളത്ത് സ്വീകരണം നല്കി.
കല്ലടിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രന് സ്വീകരണ പരിപാടി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വാര്‍ഡംഗം പി. രാധിക അധ്യക്ഷയായി. 'ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്' എന്ന സന്ദേശവുമായാണ് വിളംബരജാഥ നടത്തുന്നത്.
സംസ്ഥാന സെക്രട്ടറി പി. പ്രദോഷ്, കെ.എസ്. സുധീര്‍, ജിമ്മി മാത്യു, ജില്ലാസെക്രട്ടറി കെ. സുനില്‍കുമാര്‍, ഖജാന്‍ജി കെ. രാമചന്ദ്രന്, ഇ. സ്വാമിനാഥന്, പി.കെ. ഷമാല്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.