മാ​ലി​ന്യക്കൂമ്പാ​രം നീ​ക്കംചെ​യ്തു
Wednesday, February 8, 2023 1:05 AM IST
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ല്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന് സ​മീ​പം വ​ള​വി​ലെ ഇ​റ​ക്ക​ത്തി​ല്‍ ഡ്രെ​യ്‌​നേ​ജി​ല്‍ കു​ന്നു​കൂ​ടി കി​ട​ന്നി​രു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു.
പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന വാ​ഹ​നം എ​ത്തി​ച്ചാ​ണ് ആ​ഴ്ച​ക​ളാ​യി കൂ​ടി കി​ട​ന്നി​രു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ഇ​ന്ന​ലെ നീ​ക്കം ചെ​യ്ത​ത്.
മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ദീ​പി​ക​യി​ല്‍ വാ​ര്‍​ത്ത പ്രസിദ്ധീകരിച്ചിരു​ന്നു.
ഇ​തേ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി ഉ​ണ്ടാ​യ​ത്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ല്‍മുക്ത കേ​ര​ളം പ​ദ്ധ​തി വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വാ​ര്‍​ത്ത​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.