സംസ്ഥാന തദ്ദേശ ദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
1265589
Tuesday, February 7, 2023 12:04 AM IST
പാലക്കാട്: തൃത്താല ചാലിശേരിയില്‍ 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംഘാടക സമിതി യോഗം ചേര്‍ന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. കുഞ്ഞുണ്ണി അധ്യക്ഷനായി.തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.പി. അജിത് കുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ യോഗത്തെ അറിയിച്ചു. ഇനി പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം അന്തിമരൂപം നല്കി. 14 മുതല്‍ കലാ, സാംസ്കാരിക പരിപാടികളും 16 മുതല്‍ പ്രദര്‍ശന വിപണന മേളയും ആരംഭിക്കും.
18 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി , ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവർ പങ്കെടുക്കും.