വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി റേഷന്‍ കട ഉദ്ഘാടനം ചെയ്തു
1265587
Tuesday, February 7, 2023 12:04 AM IST
കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇടികറൈ റേഷന്‍ കട നിര്‍മിച്ചു.
വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി റേഷന്‍ കടയുടെ ഉദ്ഘാടനം ചെയ്ത് കാര്‍ഡ് ഉടമകള്‍ക്കുള്ള ആദ്യ വില്പന ആരംഭിച്ചു. പരിപാടിയില്‍ ജില്ലാ കളക്ടര്‍ ക്രാന്തികുമാര്‍ പാടി അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്മാന് ജനാര്‍ഥനന്‍, സഹകരണസംഘം മാനേജിംഗ് ഡയറക്ടര്‍ വിമല്‍രാജ്, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉമാകാന്തന്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗോവിന്ദനായകന് പാളയത്തും പരിസര പ്രദേശങ്ങളിലുമുള്ള പൊതുജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യപ്രകാരമാണ് ഈ റേഷന്‍കട പൊതുജനങ്ങള്‍ക്കായി തുറന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ റേഷന്‍ കടയില്‍ അരി, പഞ്ചസാര, ഗോതമ്പ്, എണ്ണക്കുരു, പയര്‍, ചായപ്പൊടി എന്നിവയും വില്‍ക്കും. മുനിസിപ്പല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വിജയകുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, സഹകരണ സംഘം ഭാരവാഹികള്‍, ഡിഎംകെ പാര്‍ട്ടി ഭാരവാഹികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.