റബറിന്റെ ഉത്തേജക പാക്കേജ് 200 രൂപയായി ഉയർത്തണം: കർഷക കോണ്ഗ്രസ്
1265331
Monday, February 6, 2023 1:13 AM IST
വടക്കഞ്ചേരി: റബറിന്റെ ഉത്തേജക പാക്കേജ് 170 രൂപയിൽനിന്ന് കിലോയ്ക്ക് 200 രൂപയാക്കി ഉയർത്തണമെന്ന് കർഷക കോണ്ഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ മാത്രമെ പ്രോത്സാഹന നടപടികൾ കൊണ്ട് കർഷകർക്ക് പ്രയോജനം ലഭിക്കു. റബറിന്റെ വിലയിടിവ് തടയാൻ കഴിഞ്ഞ വർഷത്തേക്കാൾ100കോടി രൂപ വർധിപ്പിച്ച് 600 കോടിയാക്കി ഉയർത്തിയിട്ടുണ്ടെങ്കിലും കർഷകർക്ക് ഇതിലൂടെ കാര്യമായ പ്രയോജനം ലഭിക്കില്ല. റബർ കർഷകരെ സംബന്ധിച്ച് ബജറ്റ് ഏറെ നിരാശാജനകമാണെന്നും വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. ഗീവർഗീസ് അധ്യക്ഷത വഹിച്ചു.