വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് സ​മാ​പ​നം
Monday, February 6, 2023 1:13 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി.
ഇ​ന്നു​രാ​വി​ലെ 6.30 ന് ​ന​ട​ക്കു​ന്ന മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള ദി​വ്യ​ബ​ലി​യോ​ടെ നാ​ല് ദി​വ​സം നീ​ണ്ടു നി​ന്ന തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ്തി​യാ​കും.
ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഫാ.​ ജോ​ജി വ​ട​ക്കേ​ക്ക​ര, ഫാ. ​ടോം വ​ട​ക്കേ​ക്ക​ര, ഫാ. ​ക്രി​സ് കോ​യി​ക്കാ​ട്ടി​ൽ, ഫാ.​ ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ എ​ന്നീ വൈ​ദി​ക​ർ ദി​വ്യ​ബ​ലി​ക്ക് കാ​ർ​മ്മി​ക​രാ​കും.
വ​ട​ക്ക​ഞ്ചേ​രി ഇ​ട​വ​ക​യെ ഫൊ​റോ​ന​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​നയ്​ക്കും തു​ട​ർ​ന്ന് ടൗ​ണി​ൽ മു​ത്തു​ക്കു​ട​ക​ളും ബാ​ന്‍റ് വാ​ദ്യ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​നും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.
നെ​ല്ലി​യാ​ന്പ​തി ഒൗ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ്മ​ൽ പ​ള്ളി വി​കാ​രി ഫാ.​ കു​ര്യാ​ക്കോ​സ് മാ​രി​പ്പു​റ​ത്ത് തി​രു​നാ​ൾ കു​ർ​ബാ​നയ്​ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി.​എംസി ​ബി എ​സ് കോ​ഴി​ക്കോ​ട് സി​യോ​ൻ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി.
ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ മേ​ള സം​ഗ​മ​വും ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​വും ന​ട​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചാ​ണ് തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും നാ​സി​ക് ഡോ​ൾ മേ​ള​വു​മു​ണ്ടാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ലും ദി​വ്യ​ബ​ലി​യും ന​ട​ന്നു. ന​വ വൈ​ദിക​ൻ ഫാ. ​റോ​ഷി​ൻ പൊ​ന്മ​ണി​ശേ​രി എം​സി​ബി​എ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പാ​ല​ക്കു​ഴി പു​ഷ്പ​ഗി​രി ആ​ശ്ര​മ​ത്തി​ലെ ഫാ. ​ഷാ​ബി​ൻ കാ​ര​ക്കു​ന്നേ​ൽ സി​എ​സ്ടി സ​ന്ദേ​ശം ന​ൽ​കി.
രാ​ത്രി ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ട്രാ​ക്സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.