കോയന്പത്തൂർ ക​ള​ക്ട​റാ​യി ക്രാ​ന്തി​കു​മാ​ർ പാ​ഡി ചു​മ​ത​ലേ​റ്റു
Monday, February 6, 2023 1:10 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​റാ​യി നി​യ​മി​ത​നാ​യ ക്രാ​ന്തി​കു​മാ​ർ പാ​ഡി ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റു. കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന ജി.​എ​സ്. സ​മീ​ര​നെ ചെ​ന്നൈ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി. കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ളും ഉ​ട​ൻ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും എ​ല്ലാ വ​കു​പ്പു​ക​ളു​മാ​യും യോ​ജി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ക്രാ​ന്തി​കു​മാ​ർ പാ​ഡി പ​റ​ഞ്ഞു.
2015ൽ ​ഐ​എ​എ​സ് പാ​സാ​യ ക്രാ​ന്തി​കു​മാ​ർ പാ​ഡി നേ​ര​ത്തെ തി​രു​പ്പൂ​ർ കോ​ർ​പ​റേ​ഷ​ൻ ക​മ്മി​ഷ​ണ​റാ​യി​രു​ന്നു. അ​തി​നു​മു​ന്പ് നാ​മ​ക്ക​ൽ ജി​ല്ല​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ഈ​റോ​ഡ് ജി​ല്ല​യി​ലെ വാ​ണി​ജ്യ നി​കു​തി, ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു.