ബ​ജ​റ്റി​ൽ നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 102 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Sunday, February 5, 2023 12:25 AM IST
നെന്മാ​റ: നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 102 കോ​ടി രൂ​പ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യ​താ​യി കെ.​ബാ​ബു എം​എ​ൽ​എ അ​റി​യി​ച്ചു. നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കു​ള്ള തു​ക പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് അ​നു​വ​ദി​ച്ച​ത്. നെന്മാറ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് അഞ്ചു കോ​ടി.
ഇ​തി​ൽ ര​ണ്ടു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ല്ലാ​വൂ​ർ ജി​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം ഒ​രു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. കൊ​ടു​വാ​യൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന് ര​ണ്ടു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. മു​ത​ല​മ​ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ര​ണ്ടു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും നെന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ല​സേ​ച​ന ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പി​ന് 13 കോ​ടി​യും പോ​ത്തു​ണ്ടി ടൂ​റി​സം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പി​ന് 10 കോ​ടി, ചു​ള്ളി​യാ​ർ ഡാം ​ടൂ​റി​സം അഞ്ചു കോ​ടി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​യ ക​യ്പ​ഞ്ചേ​രി-​അ​യി​ലൂ​ർ റോ​ഡ് രണ്ടു കോ​ടി, കൊ​ല്ല​ങ്കോ​ട്-​കു​നി​ശ്ശേ​രി റോ​ഡ് നാലു കോ​ടി, കൊ​ടു​വാ​യൂ​ർ-​തൃ​പ്പാ​ളൂ​ർ റോ​ഡ് രണ്ടു കോ​ടി, പു​തു​ന​ഗ​രം -കൊ​ല്ല​ങ്കോ​ട് റോ​ഡ് മൂന്നു കോ​ടി, ക​രി​പ്പോ​ട് -പ​ല്ല​ശ്ശേ​ന റോ​ഡ് ഏഴു കോ​ടി, നെ​ല്ലി​യാ​ന്പ​തി റ​സ്റ്റ് ഹൗ​സ് കെ​ട്ടി​ടം 10 കോ​ടി, നെന്മാ​റ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മ്മാ​ണം ഒരു കോ​ടി, നെന്മാറ റ​സ്റ്റ് ഹൗ​സും കാ​ന്‍റീ​ൻ കെ​ട്ടി​ട​വും അഞ്ചു കോ​ടി, പോ​ത്തു​ണ്ടി- ചെ​മ്മ​ന്തോ​ട് പാ​ലം ഏഴു കോ​ടി, മു​ത​ല​മ​ട-​ചെ​മ്മ​ണാം​പ​തി പാ​ലം 15 കോ​ടി, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തി​രു​വ​ഴി​യാ​ട് പാ​ലം പൊ​തു​മ​രാ​മ​ത്ത് അഞ്ചു കോ​ടി, നെ​ല്ലി​യാ​ന്പ​തി പു​ല​യ​ൻ​പാ​റ പാ​ലം മൂന്നു കോ​ടി, എ​ല​വ​ഞ്ചേ​രി പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തൂ​റ്റി​പാ​ടം തെ​ക്കും​പു​റം പാ​ലം 10.17 കോ​ടി എ​ന്നി​ങ്ങ​നെ 20 പ​ദ്ധ​തി​ക​ളി​ലേ​ക്കാ​യി 102.82 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ബ​ജ​റ്റ് വി​ഹി​തം നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്.