ജ​യ്ക്രി​സ്റ്റോ​യു​ടെ 11 സി​സ്റ്റേ​ഴ്സ് ജൂ​ബി​ലി നി​റ​വി​ൽ
Sunday, February 5, 2023 12:23 AM IST
പാ​ല​ക്കാ​ട്: ജ​യ്ക്രി​സ്റ്റോ പ്രോ​വി​ൻ​സി​ലെ 11 സി​സ്റ്റേ​ഴ്സ് ജൂ​ബി​ലി നി​റ​വി​ൽ.
സി​എം​സി ജെ​യ് ക്രി​സ്റ്റോ, ക്രി​സ്റ്റോ, ജ​യ​റാ​ണി പ്രോ​വി​ൻ​സു​ക​ളി​ലെ സ​മ​ർ​പ്പ​ണ​ജീ​വി​ത​ത്തി​ന്‍റെ 50 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട ഏ​ഴു സി​സ്റ്റർമാരുടെ സു​വ​ർ​ണ ജൂ​ബി​ലി​യും 25 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട നാലു സി​സ്റ്റർ മാരുടെ ര​ജ​ത ജൂ​ബി​ലി​യും ആ​ഘോ​ഷി​ച്ചു.
കാ​ണി​ക്ക​മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു പു​ര​യ്ക്ക​ൽ മു​ഖ്യ കാ​ർ​മിക​ത്വം വ​ഹി​ച്ചു.
മോ​ണ്‍. ജീ​ജോ ചാ​ല​ക്ക​ൽ, ഫാ. ​ഡേ​വി​സ് ച​ക്കാ​ല​മ​റ്റം എ​ന്നി​വ​ർ സ​ഹ​കാ​ർ​മിക​രായിരുന്നു. സി​എം​സി ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ റോ​സി​ലി​ൻ, ജ​യ് ക്രി​സ്റ്റോ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ലി​യോ​ണി, ക്രി​സ്റ്റോ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ സ​ജീ​വ, ജ​യ് റാ​ണി പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ശാ​ലി​നി​ എന്നിവരും വൈ​ദി​ക​രും സി​സ്റ്റർമാരും ബ​ന്ധു​മി​ത്രാ​ദി​ക​ളും പങ്കെടുത്തു.