ഭവാനിപ്പുഴയിൽ തടയണ നിർമാണത്തിന് രണ്ടുകോടി
1264981
Sunday, February 5, 2023 12:23 AM IST
അഗളി : ഭവാനിപ്പുഴയിൽ തടയണ നിർമിക്കുന്നതിനായി രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയതായി എംഎൽഎ എൻ.ഷംസുദ്ദീൻ അറിയിച്ചു.
അട്ടപ്പാടി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, അഗളി ജെല്ലിപ്പാറ റോഡ്,ആദിവാസി ഉൗരു വികസനം, ഷോളയൂർ മേലെ സാന്പാർകോട് പാലം എന്നിവയ്ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. നിയോജകമണ്ഡലത്തിലെ അഞ്ചു ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി അഞ്ചു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കുമരംപുത്തൂർ പഞ്ചായത്തിലെ വെള്ളപ്പാടം, പുല്ലൂന്നി കോളനി റോഡ് ഒരു കോടി, മണ്ണാർക്കാട് മുനിസിപ്പാലിറ്റി പോറ്റൂർ ഗോവിന്ദപുരം മഖം റോഡ് 50ലക്ഷം, മണലടി പാറശീരി റോഡ് ഒരു കോടി, അലനെല്ലൂർ കൂമഞ്ചിറ പെരുന്പടാരി കന്പനിപ്പടി റോഡ് ഒന്നരക്കോടി, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ വേങ്ങ കുണ്ടിലക്കാട് കണ്ടമങ്കലം റോഡ് ഒരു കോടി, എന്നിങ്ങനെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.കൂടാതെ മണ്ണാർക്കാട് മുനിസിപ്പാലിറ്റി ഓഫിസ്, ഷോപ്പിംഗ് കോംപ്ലക്സ് കം ഷീ ലോഡ്ജ്, ടൗണ്‍ഹാൾ കെട്ടിട നിർമാണം, നായാടിക്കുന്ന് മിനി സ്റ്റേഡിയം, ആദിവാസി ഉൗരു വികസനം, മണ്ണാർക്കാട് ബൈപ്പാസ് റോഡ് പുനരുദ്ധാരണം, അക്കിപ്പാടം പൂളചിറ ഭാഗത്തു കുന്തിപ്പുഴക്ക് കുറുകെ കൈതച്ചിറക്ക് പാലം, തത്തേങ്ങലം കല്ലുംപൊട്ടി തോടിനു കുറുകെ പാലം, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിലും, സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനിലും ഇലക്ട്രിക് ഫെൻസിംഗ് നിർമാണം, കണ്ടമംഗലം കുന്തിപ്പാടം ഇരട്ട വാരി റോഡിന്റെ പുനരുദ്ധാരണം, ആലുങ്കൽ കൊന്പങ്കൽ റോഡ് പുനരുദ്ധാരണം എന്നിവയും ബജറ്റിൽ ഇടം നേടിയതായും എംഎൽഎ എൻ ഷംസുദീൻ അറിയിച്ചു.