ചി​റ്റൂ​ർ കോ​ളേ​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി എ​ക്സി​ബി​ഷ​ൻ സ​മാ​പി​ച്ചു
Friday, February 3, 2023 12:30 AM IST
ചി​റ്റൂ​ർ : വി​ദ്യാ​ഭ്യാ​സ, സാം​സ്ക്കാ​രി​ക, വൈ​ജ്ഞാ​നി​ക, വി​നോ​ദ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞ ഗ​വ. കോ​ള​ജ് ചി​റ്റൂ​ർ പ്ലാ​റ്റി​നം ജൂ​ബി​ലി എ​ക്സി​ബി​ഷ​ൻ ച​ക്ര-75 സ​മാ​പി​ച്ചു.
വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം വി​നോ​ദ​വും കൂ​ട്ടി​ക്ക​ല​ർ​ത്തി​യ ദ്വി​ദി​ന പ്ര​ദ​ർ​ശ​ന​ത്തി​ൽ സം​ഗീ​തം, ന!ൃ​ത്തം, നാ​ട​കം, സി​നി​മ, നാ​ട​ൻ ക​ല​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ നി​ര​ന്നു.
കൂ​ടി​യാ​ട്ടം, ക​ണ്യാ​ർ​ക​ളി, പൊ​റാ​ട്ടു​നാ​ട​കം, ക​ർ​ണാ​ട​ക സം​ഗീ​ത​ക്ക​ച്ചേ​രി, ഗാ​ന​മേ​ള, യോ​ഗ പ്ര​ദ​ർ​ശ​നം, സി​നി​മാ​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും കോ​ള​ജി​ലെ പ​തി​ന​ഞ്ചു ശാ​സ്ത്ര സാ​മൂ​ഹ്യ​മാ​ന​വി​ക​ഭാ​ഷാ വി​ഭാ​ഗ​ങ്ങ​ളെ​ല്ലാം അ​ത​തു വൈ​ജ്ഞാ​നി​ക​മ​ണ്ഡ​ല​ത്തി​ലെ ഫ​ല​ങ്ങ​ൾ മേ​ള​യി​ൽ അ​ണി​നി​ര​ത്തി.
ആ​രോ​ഗ്യ പ​രി​ശോ​ധ​നാ​ക്യാ​ന്പു​ക​ൾ, ചി​ത്ര​പ്ര​ദ​ർ​ശ​നം, സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് പ്ര​ദ​ർ​ശ​നം, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, തൊ​ഴി​ൽ പ​രി​ശീ​ല​നം എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.
സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ല്ല​ശ്ശ​ന വാ​സു​ദേ​വ​നും സം​ഘ​വും സം​ഘ​ടി​പ്പി​ച്ച ക​ണ്യാ​ർ​ക​ളി​യും ന​ട​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന മേ​ള​യി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി പ്രി​ൻ​സി​പ്പാ​ൾ വി.​കെ. അ​നു​രാ​ധ പ​റ​ഞ്ഞു.