"കു​ഴി​യാ​ന​പ്പ​റ​വ​ക​ൾ' അഞ്ചിന് അ​ര​ങ്ങി​ൽ
Friday, February 3, 2023 12:30 AM IST
പാ​ല​ക്കാ​ട്: ലോ​ക നാ​ട​ക ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​ഥാ​പാ​ത്ര​ങ്ങ​ൾ പി​ന്നി​ലേ​ക്ക് ന​ട​ന്ന് അ​ഭി​ന​യി​ക്കു​ന്ന നാ​ട​കം അ​ര​ങ്ങി​ലേ​ക്ക്.
ആ​വാ​സ​വ്യ​വ​സ്ഥ പ്ര​മേ​യ​മാ​ക്കി ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ നാ​ല്പ​ത്തി​യ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള​ള "കു​ഴി​യാ​ന​പ്പ​റ​വ​ക​ൾ' എ​ന്ന നാ​ട​ക​ത്തി​ൽ അ​ഞ്ച് ഗോ​ത്ര​ഗാ​ന​ങ്ങ​ളു​മു​ണ്ട്.
നാ​ട​ക ര​ച​ന​യും സം​വി​ധാ​ന​വും ര​വി തൈ​ക്കാ​ടാ​ണ്.
അ​തി​ഥി പ്രേം ​സു​ന്ദ​ർ സു​നി​ൽ തി​രു​നെ​ല്ലാ​യി എ​ന്നി​വ​രാ​ണ് മ​റു​ത, ചേ​ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് വേ​ഷം പ​ക​രു​ന്ന​ത്.
പാ​ല​ക്കാ​ട് നാ​ട​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ലൈ​റ്റ്സ് തി​യേ​റ്റ​റാ​ണ് "കു​ഴി​യാ​ന’​ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്തമാ​യ ക​ഥ നാ​ട​ക​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് നാ​ട​ക​ക്കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​ർ​മാ​ൻ പു​ത്തൂ​ർ ര​വി അ​റി​യി​ച്ചു.
അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റി​ന് പാ​ല​ക്കാ​ട് മോ​യ​ൻ എ​ൽ​പി സ്കൂ​ൾ മൈ​താ​നി​യി​ലാ​ണ് അ​വ​ത​ര​ണം.
ബി​ന്ദു ഇ​രു​ളം ര​ചി​ച്ച അ​ഞ്ച് ഗോ​ത്ര​ക​വി​ത​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ​ത് ജി​ജ ജ്യോ​തി ച​ന്ദ്ര​നാ​ണ്. ജ​നാ​ർ​ദ്ദ​ന​ൻ പു​തു​ശ്ശേ​രി, ജി​ജ ജ്യോ​തി ച​ന്ദ്ര​ൻ,ജി​തി​ൻ ദാ​സ് എ​ന്നി​വ​രാ​ണ് ആ​ലാ​പ​നം.