മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് യു​വാ​വി​ന്‍റെ വി​ര​ലൊ​ടി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, February 3, 2023 12:29 AM IST
പാ​ല​ക്കാ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ത്ത​തി​ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വി​ര​ലൊ​ടി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ ടൗ​ണ്‍ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. ചി​റ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ബൈ​ജു ത​ങ്ക​രാ​ജ്, ഷെ​റി​ൻ, കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി അ​രു​ണ്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി അ​നൂ​പി​നാ​ണ് മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. 31ന് ​രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ അ​നൂ​പി​നെ കു​ന്ന​ത്തൂ​ർ​മേ​ട് വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം ത​ട​ഞ്ഞു​നി​ർ​ത്തി മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ന​ൽ​കാ​തെ പോ​യ അ​നൂ​പി​നെ വീ​ട്ടി​ൽ​ക്ക​യ​റി ക​ത്തി, ഇ​രു​ന്പ് പൈ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ന്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ഒ​ന്നാം പ്ര​തി​യു​ടെ അ​ടി​യി​ലാ​ണ് മോ​തി​ര​വി​ര​ൽ ഒ​ടി​ഞ്ഞ​ത്. അ​നൂ​പി​ന്‍റെ അ​നു​ജ​നും നി​സാ​ര പ​രി​ക്കേ​റ്റു. ബൈ​ജു​വി​ന് ക​ഞ്ചാ​വ്, പി​ടി​ച്ചു​പ​റി തു​ട​ങ്ങി 12 ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.