കർഷക പ്രതിമ തകർത്ത സംഭവം: ആദിവാസി യുവാക്കൾ അറസ്റ്റിൽ
1264145
Thursday, February 2, 2023 12:33 AM IST
മംഗലംഡാം: ഡാം ഉദ്യാനത്തിലെ കർഷക പ്രതിമ തകർത്ത സംഭവത്തിൽ ആദിവാസി യുവാക്കളെ അറസ്റ്റ് ചെയ്തു.
കടപ്പാറക്കടുത്ത് തളികക്കല്ല് ആദിവാസി കോളനിയിലെ ഭാസ്കരന്റെ മകൻ ബിജേഷ് (20), പരേതനായ ഹരിചന്ദ്രന്റെ മകൻ ശശി എന്ന രവീന്ദ്രൻ (20) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 23ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സാക്ഷിമൊഴികളുടേയും സിസി ടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് മംഗലംഡാം പോലീസ് പറഞ്ഞു.
കൃത്യത്തിന് ശേഷം വനത്തിനകത്തേക്ക് പോയ യുവാക്കളെ എസ്ഐ ജെ. ജെമേഷ്, എഎസ്ഐ ആർ. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.