കനാൽ സ്ലാബ് ഉദ്ഘാടനം ചെയ്തു
1264132
Thursday, February 2, 2023 12:30 AM IST
മലന്പുഴ: മലന്പുഴ എംഎൽഎയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ട് 38 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പുതുപ്പരിയാരം മുട്ടിക്കുളങ്ങര വള്ളിക്കോട് കനാൽ സ്ലാബ് കോണ്ക്രീറ്റ് എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു അധ്യക്ഷ വഹിച്ചു.
പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം വി.കെ. ജയപ്രകാശ്, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സുനിത, ബ്ലോക്ക് മെന്പർ പ്രിയ മണികണ്ഠൻ, സിപിഐഎം ലോക്കൽ സെക്രട്ടറി കെ.സുകുമാരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെന്പർ കെ.വി.ഹരിദാസ് നന്ദി പറഞ്ഞു.