പ്ലാസ്റ്റിക് വിമുക്ത നെല്ലിയാന്പതി: ക്ലീൻ കാന്പയിനുമായി വിദ്യാർഥികൾ
1264130
Thursday, February 2, 2023 12:30 AM IST
നെല്ലിയാന്പതി: പ്ലാസ്റ്റിക് വിമുക്ത നെല്ലിയാന്പതി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലീൻ നെല്ലിയാന്പതി കാന്പയിന്റെ ഭാഗമായി നെല്ലിയാന്പതി ടൗണുകൾ പ്ലാസ്റ്റിക് വിമുക്തമാക്കി യുവാക്കൾ രംഗത്ത്.
എരുമേലി എംഇഎസ് കോളജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ 30 ലധികം വിദ്യാർഥികളും 25 ലധികം സന്നദ്ധ പ്രവർത്തകരുമാണ് കാന്പയിനിൽ പങ്കെടുത്തത്.
പരിപാടിയുടെ ഉദ്ഘാടനം നെല്ലിയാന്പതി സർക്കിൾ ഇൻസ്പെക്ടർ ശശികുമാർ നിർവഹിച്ചു. നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും നെല്ലിയാന്പതി ഗ്രാമ പഞ്ചായത്തിന്റെയും ജനമൈത്രി പോലീസിന്റെയും ലയണ്‍സ് ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റെയും ഇതിഹാസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കിയത്.
കൈകാട്ടി, പുലയന്‍പാറ ടൗണ്‍ എന്നീ സ്ഥലങ്ങളിലായി 6 കിമീ ദൂരമാണ് രണ്ടാം ഘട്ടത്തിൽ ക്ലീൻ ചെയ്തത്. സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി ചിഞ്ചുമോൾ ചാക്കോ, സിഎൽഎസ്എൽ ഡയറക്ടർ അശോക് നെന്മാറ, അക്ഷര രവീന്ദ്രൻ, ജെ.ബി. ജീൻഷ, ഇർഷാദ് നേതൃത്വം നല്കി.