പരോളിൽ ഇറങ്ങിയ പ്രതി സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ
1264085
Wednesday, February 1, 2023 11:56 PM IST
ആലത്തൂർ: പരോളിൽ ഇറങ്ങിയ പ്രതിയെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലൂർ ചേവക്കുളം പ്ലാക്കോട്ടുപറന്പ് രാജേഷി(26)നെയാണ് ചിറ്റിലഞ്ചേരിയിലെ സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിലെ പ്രതിയായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കെ മുത്തച്ഛന്റെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഒരു മാസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു. പരോൾ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. മൃതദേഹത്തിന് അരികെ താൻ നിരപരാധിയാണെന്ന് എഴുതിവച്ച ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.