നാളികേര സംഭരണം : കനിനിറവ് പ്രവർത്തനം ആരംഭിച്ചു
1263840
Wednesday, February 1, 2023 12:31 AM IST
കല്ലടിക്കോട്: കാർഷിക ഉത്പാദന കന്പനി കരിന്പ കനിനിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ഉദ്ഘാടനം കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു.
യോഗത്തിൽ കെ.സി.ഗിരീഷ് അധ്യക്ഷത വഹിച്ചു ആത്മ പാലക്കാട് പ്രോജക്ട് ഡയറക്ടർ കെ.ടി. ദീപ്തി ആദ്യ വില്പന നടത്തി. ജയ വിജയൻ, ഓമന രാമചന്ദ്രൻ, സി.കെ. ജയശ്രീ, കെ.കെ. ചന്ദ്രൻ, ടി.കെ. ഷാജൻ, പി. സാജിദലി, ഡോ. സിബി വർഗീസ്, എൻ.യമുന, എൻ.കെ. നാരായണൻകുട്ടി, മണികണ്ഠൻ വെട്ടത്ത്, യൂസഫ് പാലക്കൽ, നവാസ് അലി, അനസൂയ സെബാസ്റ്റ്യൻ, പി.എ. അസ്ഹറുദ്ദീൻ, ചെയർമാൻ പി.ശിവദാസൻ വൈസ് ചെയർമാൻ സിജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള വിപണി സാധ്യമാക്കുക എന്നതാണ് കനിനിറവിലൂടെ ലക്ഷ്യമിടുന്നത്.
പച്ചക്കറികൾ, കർഷകർക്കാവശ്യമായ വിവിധയിനം വിത്തുകൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, കർഷകരുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം കനിനിറവിലൂടെ ലഭ്യമാണ്.