വലിച്ചെറിയൽ മുക്ത കേരളം: ജില്ലാതല ഉദ്ഘാടനം ഇന്ന്
1262356
Thursday, January 26, 2023 12:37 AM IST
പാലക്കാട് : നവകേരളം കർമ്മ പദ്ധതി 2 ന്റെ ആഭിമുഖ്യത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വലിച്ചെറിയൽ മുക്ത കേരളം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 26) രാവിലെ 11 ന് മരുതറോഡ് ഗ്രാമപഞ്ചായത്ത് പരിസരത്ത് തദ്ദേശ സ്വയംഭരണഎക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.
ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും മാലിന്യം തള്ളിയിട്ടുള്ള പൊതുയിടങ്ങൾ കണ്ടെത്തി ശുചീകരിക്കുന്നതിനാണ് ക്യാന്പയിൻ ലക്ഷ്യമിടുന്നത്.
പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയാകും.
നവകേരള കർമ്മപദ്ധതി2 ജില്ലാ കോഓർഡിനേറ്റർ പി. സെയ്തലവി, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്,
മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിർമ്മല, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. രാധാകൃഷ്ണൻ, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ആർ. ശോഭന,
മരുതറോഡ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി. ഗോപിനാഥൻ ഉണ്ണിത്താൻ, ആർ. കൃഷ്ണകുമാരി, വാർഡ് മെന്പർ എം. സജിത്ത്്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. ഗോപിനാഥൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ബി.എസ് മനോജ്,
മരുതറോഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ രാമചന്ദ്രൻ, ക്ലീൻ കേരള കന്പനി ജില്ലാ മാനേജർ ആദർശ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ടി.ജി അബിജിത്ത് എന്നിവർ പങ്കെടുക്കും.