മാങ്ങോട് റോഡ് നവീകരണം നീളുന്നതിൽ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്നു
1262054
Wednesday, January 25, 2023 12:43 AM IST
കൊടുവായൂർ : പിട്ടുപീടിക -മാങ്ങോട് റോഡ് നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി.
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.മുരളീധരൻ അധ്യക്ഷനായി.
കെപിസിസി അംഗം സജേഷ് ചന്ദ്രൻ, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ജന.സെക്രട്ടറി മാധവൻ, സെക്രട്ടറിമാരായ കെ.ജി. എൽദോ,
കെ.സി. പ്രീത്, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.ശിൽപ,
മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുസ്തഫ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ, പ്രദീപ് നെന്മാറ,യു.ശാന്തകുമാർ, വി.വിനീഷ്കുമാർ, എം.മനു, ലിയാക്കത്തലി എന്നിവർ പ്രസംഗിച്ചു.