കിഴക്കഞ്ചേരി പ​ഞ്ചാ​യ​ത്ത് മെന്പ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കൂ​ട്ടം
Wednesday, January 25, 2023 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: യു​വാ​വി​ന്‍റെ ചി​കി​ത്സ​ക്ക് സ​ഹാ​യം തേ​ടി പ​ഞ്ചാ​യ​ത്ത് മെന്പറു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ കൂ​ട്ടാ​യ്മ.
കി​ഴ​ക്ക​ഞ്ചേ​രി പൂ​ണി​പ്പാ​ടം പ​രേ​ത​നാ​യ ച​ന്ദ്ര​ൻ-​രു​ക്മി​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ 31 വ​യ​സു​ള്ള അ​നൂ​പി​ന്‍റെ ചി​കി​ത്സാ ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് വാ​ർ​ഡ് മെന്പ​ർ സ​ലിം പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കൂ​ട്ടം ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
അ​പ്ലാ​സ്റ്റി​ക് അ​നീ​മി​യ എ​ന്ന മാ​ര​ക​രോ​ഗം പി​ടി​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് യു​വാ​വ്. എ​ത്ര​യും വേ​ഗം മ​ജ്ജ മാ​റ്റി​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്.
എ​ന്നാ​ൽ ഇ​തി​നു വ​രു​ന്ന ഭാ​രി​ച്ച ചെ​ല​വ് ക​ണ്ടെ​ത്താ​ൻ അ​നൂ​പി​ന്‍റെ കു​ടും​ബ​ത്തി​ന് ക​ഴി​യു​ന്നി​ല്ല. വാ​ർ​ഡ് മെന്പ​ർ സ​ലിം പ്ര​സാ​ദ് ചെ​യ​ർ​മാ​നും എം. ​അ​ശോ​ക​ൻ ക​ണ്‍​വീ​ന​റു​മാ​യു​ള്ള ക​മ്മി​റ്റി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കി​ഴ​ക്ക​ഞ്ചേ​രി ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ 62750 1000 21740, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, കി​ഴ​ക്ക​ഞ്ചേ​രി ബ്രാ​ഞ്ച്. ഗൂ​ഗി​ൾ പേ ​ന​ന്പ​ർ 9656473094.