അരിവാൾ രോഗ ബാധിതർക്ക് പോഷകാഹാര കിറ്റ് വിതരണം
1262050
Wednesday, January 25, 2023 12:43 AM IST
അഗളി : അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അരിവാൾ രോഗ ബാധിതർക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനോജ് ഉദ്ഘാടനം ചെയ്തു.അരിവാൾ രോഗ പ്രതിരോധ ബോധവത്കരണ ക്ലാസും നടത്തി. റാഗിപൗഡർ, വെല്ലം, മുതിര, ഈന്തപഴം, വെളിച്ചെണ്ണ, നെയ്യ്, നുറുക്ക് ഗോതന്പ്, ചെറുപയർ, പൊട്ടുകടല, സോയാബീൻ എന്നിവ അടങ്ങിയ ന്യൂട്രിഷൻ കിറ്റ്ആണ് വിതരണം നടത്തുന്നത്.
ആശുപത്രി ഹാളിൽ നടന്ന പരിപാടിയിൽ ഷോളയൂർ പ്രദേശതെ 20 ഓളം പേർ കിറ്റ് ഏറ്റുവാങ്ങി. ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ അരിവാൾ രോഗ ബാധിതർക്ക് വേണ്ട മരുന്ന്, ക്ലിനിക്ക്, ലാബ് പരിശോധന തുടങ്ങി എല്ല സൗഹാര്യങ്ങളും ലഭ്യമാക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് മുസ്തഫ അറിയിച്ചു.ഷോളയൂർ ആരോഗ്യവകുപ്പിന്റെ കീഴിൽ 113 പേർ നിലവിൽ ചികിത്സയിലുണ്ട്. ചികിത്സയിൽ കഴിയുന്ന എല്ലാവീടുകളിലും വരും ദിവസങ്ങളിൽ കിറ്റുകൾ എത്തിച്ചു നൽകുമെന്നും ആരോഗ്യ കേന്ദ്രം അറിയിച്ചു.
ബ്ലോക്ക് മെന്പർ ഷാജു അധ്യക്ഷത വഹിച്ചു.ഡോ.സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ എസ് എസ് കാളിസ്വാമി, ഡയറ്റീഷ്യൻ അസ്ന,നിജമുദ്ദീൻ പ്രസംഗിച്ചു.മെഡിക്കൽ ഓഫീസർ മുഹമ്മദ് മുസ്തഫ സ്വാഗതവും സന്ദീപ് നന്ദിയും പറഞ്ഞു.