ലൈഫ് പദ്ധതി: 12 വീടുകളുടെ താക്കോൽദാനം നടത്തി
1261768
Tuesday, January 24, 2023 1:50 AM IST
പാലക്കാട് : കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മേക്കളപ്പാറയിലെ ഗോത്രവർഗ വിഭാഗക്കാരായ 12 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1,80,000 രൂപയും ഹഡ്കോയിൽ നിന്നു ലോണ്‍ എടുത്ത 2,20,000 രൂപയും ലൈഫ് ഭവന പദ്ധതിയിലെ രണ്ടുലക്ഷവും ചേർത്ത് ആറു ലക്ഷം രൂപയാണ് ഭവന നിർമാണത്തിന് വിനിയോഗിച്ചത്.
പരിപാടിയിൽ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ബിന്ദു, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവിൽ കുഞ്ഞുമുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ റഫീന മുത്തനിൽ, പാറയിൽ മുഹമ്മദലി, കോഴിശ്ശേരി റജീന, മെന്പർമാരായ നിജോ വർഗീസ്, കെ. ഹംസ, കെ. വിനീത, റുബീന ചോലക്കൽ, കല്ലടി അബൂബക്കർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ. ഗിരിജ, വി.ഇ.ഒ. പി. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.