കെഎസ്ആർടിസി നെഫർറ്റിറ്റി ആഡംബര കപ്പൽയാത്ര 12 ന്
1247210
Friday, December 9, 2022 1:01 AM IST
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നെഫർറ്റിറ്റി ആഡംബബര കപ്പൽ യാത്ര 12 ന് നടക്കും. അറബിക്കടലിൽ അഞ്ച് മണിക്കൂർ നടത്തുന്ന യാത്രയിലുടനീളം സംഗീതവിരുന്നിന്റെ അകന്പടിയുണ്ടാകും. വിഭവസമൃദ്ധമായ ഭക്ഷണവും പാക്കേജിൽ ഉൾപ്പെടുന്നു. 13 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. എസി ലോ ഫ്ലോർ ബസിൽ ബോൾഗാട്ടി ജെട്ടിയിൽ യാത്രികരെ എത്തിച്ച് കപ്പൽ യാത്രയ്ക്കു ശേഷം തിരിച്ച് പാലക്കാട് എത്തിക്കുകയും ചെയ്യുന്ന പാക്കേജിൽ അഞ്ചിനും 10 നും ഇടയിൽ പ്രായമുള്ളവർക്ക് 2000 രൂപയും 10 ന് മുകളിൽ 3500 രൂപയുമാണ് ചാർജ്. അഞ്ച് വയസിൽ താഴെ ടിക്കറ്റ് ആവശ്യമില്ല. ബുക്കിംഗ് നന്പർ: 9947086128.