വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകി
1247189
Friday, December 9, 2022 12:57 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകി. നഗരസഭാ പരിധിയിലെ വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. നഗരസഭാ തല വെൻഡിംഗ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് 198 പേർക്കാണ് കാർഡ് വിതരണം ചെയ്തത്.
ചടങ്ങിൽ പ്രധാനമന്ത്രി സുനിധി യോജന സർട്ടിഫിക്കറ്റുകളും നൽകി. ചെയർപേഴ്സണ് കെ. ജാനകിദേവി വിതരണം ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ. രാജേഷ് അധ്യക്ഷനായിരുന്നു. വെൻഡിംഗ് കമ്മറ്റി ചെയർമാൻ നഗരസഭാ സെക്രട്ടറി പ്രദീപ്, കമ്മറ്റിയംഗം നഗരസഭാ എൻജിനീയർ ജയപ്രകാശ്, നഗരസഭാ ആരോഗ്യ വിഭാഗം സൂപ്പർവൈസർ ബിസ്മൽ, ടി. സീനത്ത്, വിവേക് എന്നിവർ പ്രസംഗിച്ചു. കാർഡ് ലഭിച്ചവർക്ക് മാത്രമെ ഇനി നഗരസഭാ പ്രദേശത്ത് വഴിയോര കച്ചവടത്തിന് അനുമതി ഉണ്ടാവൂ. മറ്റുള്ളവരെ നീക്കം ചെയ്യും. ഓരോ വഴിയോര കച്ചവട ഉടമയ്ക്കും കച്ചവടത്തിന് അനുവദിച്ച സ്ഥലം, വിസ്തൃതി, അനുവദിച്ച കച്ചവടം എന്നിവ രേഖപ്പെടുത്തിയ ബോർഡ് പ്രദർശിപ്പിക്കണം. പരമാവധി 21 ചതുരശ്രയടി വിസ്തൃതിയിലാണ് വഴിയോര കച്ചവടം അനുവദിക്കുക. സ്ഥിരം നിർമിതികൾ അനുവദനീയമല്ല. സ്ഥലവും കച്ചവടവും വാടകയ്ക്ക് നൽകുന്ന പ്രവണത അംഗീകരിക്കില്ല.