മാങ്ങോട് കനാൽപ്പാലം സ്ലാബ് തകർന്ന് ടിപ്പർ ഗർത്തത്തിൽ കുടുങ്ങി
1246763
Thursday, December 8, 2022 12:24 AM IST
വണ്ടിത്താവളം : വടകര-മാങ്ങോട് റോഡ് കാനാൽപ്പാലത്തിന്റെ സ്ലാബ് തകർന്ന് ടിപ്പർ അപകട ത്തിൽപെട്ടു. ലോറിയുടെ ചക്രം കുഴിയിലകപ്പെടുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഭാരം ഇറക്കി നാട്ടുകാർ ടിപ്പർ തള്ളിയാണ് ഗർത്തത്തിൽ നിന്നു പുറത്തെടുത്തത്.
വടകരയിൽ നിന്നും മാങ്ങോട്ടിലേക്ക് ദൂരക്കുറവിലെത്താനാണ് കനാലിനു മീതെ 300 മീറ്റർ ദൈർഘ്യത്തിൽ സ്ലാബ് റോഡ് നിർമിച്ചത്.
കോളനിയിൽ പട്ടികവർഗ സമുദായങ്ങൾ ഉൾപ്പെടെ 70 കുടുംബങ്ങൾ താമസക്കാരായുണ്ട്. കോളനിറോഡ് കാലപ്പഴക്കം മൂലം തകർന്ന വാഹനസഞ്ചാരം അസാധ്യമായതിനാലാണ് കനാൽ റോഡിലെ ആശ്രയിക്കുന്നത്. നിലവിൽ സ്ലാബുകളിൽ ചിലത് നശിച്ച് പൊട്ടിയ നിലയിലാണ്. കനാലിന്റെ പാർശ്വഭിത്തികളും ദുർബലമായി നശിച്ചു വരികയാണ്.
കനാൽ റോഡ് നവീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്കു നിവേദനം നല്കിയതെല്ലാം അധികാരികളുടെ ഫയലിൽ സുഖനിദ്രയിലാണെന്നതാണ് കോളനിവാസികളുടെ വിലാപം.