കിഫ അട്ടപ്പാടി മേഖല സമ്മേളനം
1245571
Sunday, December 4, 2022 12:56 AM IST
പാലക്കാട്: കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അട്ടപ്പാടി മേഖല സമ്മേളനം താവളം ഹോളി ട്രിനിറ്റി പാരിഷ് ഹാളിൽ നടന്നു. ക്യാന്പിന് സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ നേതൃത്വം നല്കി.
കിഫയുടെ സംഘടന സംവിധാനത്തെക്കുറിച്ചും കർഷകർ കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്ലാസുകൾ എടുത്തു. അട്ടപ്പാടിയിൽ ആദിവാസികൾ ഉൾപ്പടെ ജനങ്ങളുടെ ജീവൻ അപായപ്പെടുത്തുന്ന ആനകളെ വന്യജീവി സംരക്ഷണ നിയമം പ്രകാരം വെടിവച്ച് കൊല്ലുകയോ മയക്കുവെടി വച്ചു പിടിച്ചു നാട്ടാന ആക്കി മാറ്റണം എന്നും യോഗം ആവശ്യപ്പെട്ടു.
റീ ബിൽഡ് കേരളയിലെ ചതികുഴികളെക്കുറിച്ചും കാർബണ്‍ ഫണ്ട് കർഷകർക്ക് ലഭ്യമാക്കാനുള്ള സാധ്യതയെകുറിച്ചു ഫാ. സജി വട്ടുകുളവും ദൈനംദിന ജീവിതത്തിൽ കർഷകരെ ബാധിക്കുന്ന നിയമങ്ങളെ കുറിച്ച് കിഫ സംസ്ഥാന ലീഗൽ സെൽ അംഗം അഡ്വ. ജോസി ജേക്കബും ക്ലാസുകൾ എടുത്തു.
ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര സ്വാഗതവും മെന്പർഷിപ്പ് ജില്ല കോ- ഓർഡിനേറ്റർ ജോമി മാളിയേക്കൽ നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ എം. അബ്ബാസ്, സോണി പ്ലാത്തോട്ടം, ഡോ. സിബി സക്കറിയാസ്, ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.