പെരുന്പലത്തെ കരിങ്കൽ ക്വാറി: പഠന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
1244721
Thursday, December 1, 2022 12:47 AM IST
പട്ടാന്പി : കുന്പിടി പെരുന്പലത്തെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ജനവാസമേഖലയിലും പരിസ്ഥിതിയിലും വരുത്തുന്ന പ്രത്യാഘാതം വിലയിരുത്താൻ വിശദ പഠനറിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ഇതുസംബന്ധിച്ച് ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നല്കി. പാറ പൊട്ടിക്കലിന്റെ ആഘാതത്തിൽ സമീപ പ്രദേശമായ പുഷ്പം കുന്നിൽ വീടുകൾക്ക് കേടുപാടു സംഭവിച്ചതോടെ നാട്ടുകാർ പരാതി നല്കിയിരുന്നു. തുടർന്നാണ് നടപടി. പ്രതിഷേധത്തെ തുടർന്ന് ദിവസങ്ങളായി ക്വാറി പ്രവർത്തനം നിർത്തിവെച്ചിരുന്നു.
പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ തടഞ്ഞു. തൃത്താല സിഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചനടത്തിയെങ്കിലും ക്വാറി പ്രവർത്തിപ്പിക്കാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. പ്രശ്നപരിഹാരത്തിനായി ചൊവ്വാഴ്ച ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു.