പൈ​തൃ​ക യാ​ത്ര ഒരുക്കി കെഎസ്ആ​ർ​ടി​സി
Monday, November 28, 2022 12:43 AM IST
പാ​ല​ക്കാ​ട് : കെഎസ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പാ​ല​ക്കാ​ട് സെ​ല്ലി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൈ​തൃ​ക​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ടി​പ്പു സു​ൽ​ത്താ​ൻ കോ​ട്ട​യു​ടെ മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഡോ. ​എ​സ്.​വി സി​ൽ​ബ​ർ​ട്ട് ജോ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 200 യാ​ത്ര​ക്കാ​രും 20 ജീ​വ​ന​ക്കാ​രു​മാ​യി നാ​ലു ബ​സു​ക​ളി​ലാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.
പാ​ല​ക്കാ​ട​ൻ ക​ല സാം​സ്കാ​രി​ക പൈ​തൃ​കം എ​ന്നി​വ അ​നു​ഭ​വേ​ദ്യ​മാ​ക്കു​ക​യാ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യം. ജൈ​ന ക്ഷേ​ത്രം, പൈ​തൃ​ക മ്യൂ​സി​യം, കു​ഞ്ച​ൻ സ്മാ​ര​കം, വ​രി​ക്ക​ശ്ശേ​രി മ​ന എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് യാ​ത്ര അ​വ​സാ​നി​ക്കും. ഡി​ടി​ഒ ടി.​എ ഉ​ബൈ​ദ്, ബ​ജ​റ്റ് ടൂ​റി​സം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വി​ജ​യ​ശ​ങ്ക​ർ, ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ് മ​ഹേ​ഷ്, ജ​ന​റ​ൽ ക​ണ്‍​ട്രോ​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​സ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.